Sunday, January 4, 2009

പ്രിയ കലാ കായിക പ്രേമികളെ

അപ്പൊ ഞാനും ഒന്നു ബ്ലോഗി നോക്കുവാട്ടോ. തളിരുകള്‍...ഈ തളിര് വളര്‍ന്ന് ഇലയാകുമോ പൂവാകുമോ കായാകുമോ അതോ ഇനി കൂമ്പടഞ്ഞു പോകുമോ എന്നൊന്നും എനിക്കൊരു പിടിയും ഇല്ലാട്ടോ. വായീ തോന്നീത് എന്തും എഴുതാന്‍ ഒരു സ്ഥലം. പലരെയും പോലെ എനിക്കും അതെ ഉദ്ദേശ്യം ഉള്ളു. അല്പം കാല്പനികമായിട്ടു (അങ്ങനെ എന്തോ ഒരു സാധനം ഇല്ലേ) പറഞ്ഞാല്‍, എന്റെ മനസ്സിലെ തളിരുകള്‍ വിരിയിക്കാന്‍ ഒരിടം. ഇനിയിപ്പോ ഈ തളിര് കണ്ടു ആരെങ്കിലും ഇത്തിരി പച്ചിലയോ നല്ല നാല് പച്ച തെറിയോ (പുതിയത് വേണേ) ഇട്ടു തന്നാല്‍ ഞാന്‍ ഹാപ്പിയായി. അതായതു ഇതൊക്കെ കണ്ടു നിങ്ങള്‍ക്ക് വായില്‍ തോന്നണത് എന്തായാലും പറയണംന്ന് ...

അപ്പൊ എന്റെ ബ്ലോഗ് പുണ്യാളോ, കാത്തോളണേ ...വല്ലപോഴെന്കിലും ഇതില്‍ കൊണ്ടു വന്നിടാന്‍ പറ്റിയ തളിരുകള്‍ മനസ്സില്‍ മുളപ്പിക്കേണമേ... അമേന്‍