Monday, February 2, 2009

ഈ വല്ലികള്‍ പൂവിടും മുന്‍പേ...

സബിന്‍...പരിചയപ്പെട്ട അന്ന് തന്നെ എന്റെ മനസ്സില്‍ വല്ലാതെ അങ്ങ് അലിഞ്ഞു ചേര്‍ന്ന ഒരു സൌഹൃദം...പിന്നീടിങ്ങോട്ടുള്ള ഓരോ നാളിലും ചിരിയിലും കരച്ചിലിലും എല്ലാം എന്റെ തോളില്‍ ആദ്യം വീണ ഒരു കൈ... മൂന്ന് വര്‍ഷത്തെ എന്റെ കോഴിക്കോടന്‍ ജീവിതത്തില്‍, എന്റെ ഹൃദയത്തിലേക്ക് കടും നിറങ്ങളില്‍ ഒരു പാടു ചിത്രങ്ങള്‍ എഴുതി ചേര്‍ത്തവന്‍...എന്നെ നീന്തല് പഠിപിച്ച...കോളേജ് ജീവിതത്തില് എന്നും എന്റെ ബൈക്കിന്റെ പിന്‍ സീറ്റില് കേറിയിരുന്ന...ഇടയ്കിടെ അങ്ങ് ഈസ്റ്റ് ഹില്‍ മൈതാനത്ത് ഒരുമിച്ചു കാറ്റു കൊള്ളാന്‍ പോയിരുന്ന...ഇനി നേരില്‍ കാണുമ്പോള്‍ തരാന്‍ ഒരു സ്പെഷ്യല് സമ്മാനം സൂക്ഷിചിടുണ്ട് എന്ന് പറഞ്ഞിരുന്ന...അവന്റെ ഓര്മ്മയ്ക്കായി...

ഒരു ബ്ലോഗ് തുടങ്ങിയപ്പോ അതിലിങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വരുമെന്ന് ഞാന്‍ കരുതി ഇല്ലെടാ...

ഇങ്ങിതാ വന്നണഞ്ഞോ വേര്പാടിനീ ദിനം
പിരിയുന്നോ പ്രിയ തോഴാ, നാം തമ്മിലിതുമുതല്
ഈ കൂട്ടില് നിന്നിതാ നീ പറന്നകലുന്നോ,
ഈ കൂട്ടിലോ ഇപ്പോഴിതാ ശൂന്യത പരകുന്നു

ഈ തിരുമുറ്റത്ത് നാം നാട്ടു വളര്ത്തിയോരി
വല്ലികള്‍ പൂക്കും മുന്പേ നീ ഇതാ അകലുന്നോ?
ഈ കുളവും മരങ്ങളും വിട ചൊല്ലി മറയുന്നു,
ഈ കാറ്റിന് സംഗീതവും എങ്ങോ പോയോളികുന്നു

മനസിനുള്ളില്ങൊ ഒരു ചിത ജ്വലിക്കുന്നു
അവക്യ്തമാം നിഴലുകള് അങ്ങിങു തെളിയുന്നു
ഒരു മൊഴി പോലും ചൊല്ലാതെ നീ ദൂരെ അകലുന്നുവോ?
നിന്നോട് വിട ചൊല്ലാന് എന് നാവും വരളുന്നു

മരിക്കില്ലോരിക്കലും നിന്റെയീ ഓര്‍മ്മകള്‍
മറക്കില്ലൊരിക്കലും പൊയ് പോയ നാളുകള്‍
നിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായ്
പ്രാര്ത്ഥനയോടെ
തോമാച്ചന്‍

10 comments:

  1. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് 2009 ജനുവരി 15 നു ഈ ലോകത്ത് നിന്നു വിട പറഞ്ഞ എന്റെ പ്രിയ കൂടുകാരന് ...

    ReplyDelete
  2. തോമാച്ചാ..വരികള്‍ കുഴപ്പമില്ല ട്ടോ

    ReplyDelete
  3. മരിക്കില്ലോരിക്കലും നിന്റെയീ ഓര്‍മ്മകള്‍
    മറക്കില്ലൊരിക്കലും പൊയ് പോയ നാളുകള്‍
    നിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായ്

    വേര്‍പാട് ഒരുപാട് നൊമ്പരപ്പെടുത്തുന്നു.. ഈ വാക്കുകളിലൂടെ...

    ReplyDelete
  4. ജയേഷ് , ...പകല്‍കിനാവന്‍...daYdreamEr... ,
    അഭിപ്രായങ്ങല്ക് ഒരു പാടു നന്ദി.

    ReplyDelete
  5. Jeevithathil enthellam sahikkanam.

    ReplyDelete
  6. അച്ചായോ മരണം രംഗബോധം ഇല്ലാത്ത കോമാളി ആണ് എന്നല്ലേ പറയുന്നേ പിന്നെ അവന്‍ ഭാഗ്യവാന്‍ ഇ ലോകത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും അവന്‍ രക്ഷപെട്ടു ..
    അതമാവിനു നിത്യ ശാന്തി നേരുന്നു

    ReplyDelete
  7. മരണം എപ്പോഴും ദുഖമാണ് തോമാച്ചാ...
    ഒരാളെയെങ്കിലും വേദനിപ്പിക്കാതെ ഒരു മരണവും സംഭവിക്കുന്നില്ല ..
    കവിതയെക്കാള്‍ ഹൃദ്യമാവുന്നത് തോമാച്ചന്റെ ഗധ്യമാണ് ...
    അത് മതി ,വര്ത്ടമാനം പറയുന്നത്പോലെ ലളിതമായി .

    ReplyDelete
  8. തോമാച്ചന്റെ വേദനയില്‍ പങ്കു ചേരുന്നു.

    ReplyDelete
  9. പ്രിയ പെട്ട Thaikaden, കുരിയച്ചന്‍, വയനാടന്‍ & നിഷ്കളങ്കന്‍,
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി.

    ReplyDelete
  10. തോമാച്ചാ നീയും.. എന്താടാ ഇത്...! :(
    വേദനിപ്പിക്കുന്നല്ലോ കൂട്ടുകാരാ നീയും...

    ReplyDelete